പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സംഗമം ബഹു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. വിനോദ് എസ് ഉദ്ഘാടനം നിർവഹിക്കുകയും, അംഗങ്ങളുടെ കുട്ടികളിൽ പഠന, കലാ കായിക മേഖലകളിൽ മികവ് തെളിയിച്ച ദയ മഹേശ്വരി( അനു ചന്ദ്ര), അവന്തിക രാജീവ്( ജ്യോതി ലക്ഷ്മി) തുടങ്ങിയവരെ അനുമോദിക്കുകയും, ഫിയ അംഗങ്ങളിൽ മികവ് തെളിയിച്ച പാർവതി ഗോവിന്ദ്, ബിനു രാജ് തുടങ്ങിയവരെ ആദരിക്കുകയും ചെയ്തു.


ജില്ലാ പ്രസിഡൻ്റ് ശ്രീ. അനിൽ കൊച്ചുമൂഴിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിനു സെക്രട്ടറി ശ്രീ. ഷിൻ ശ്യാമളൻ സ്വാഗതം ആശംസിക്കുകയും, OA സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ശ്രീ സുശീലൻ എസ്, Feea സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ. ഉണ്ണികൃഷ്ണ പിള്ള തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

OA ജില്ലാ പ്രസിഡൻ്റ് ശ്രീ അയൂബ് ഖാൻ, സെക്രട്ടറി ശ്രീ ജയചന്ദ്രൻ പിള്ള, Feea സംസ്ഥാന കമ്മിറ്റി അംഗം പ്രസാദ് എസ്, ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി സ്നേഹലത തുടങ്ങിയവർ ആശംസ നടത്തുകയും, ജില്ലാ ട്രഷറർ ശ്രീ അരുൺ എൻ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. 

ഇന്നത്തെ സംഗമത്തിൽ പങ്കെടുത്തു അത് വിജയിപ്പിച്ച എല്ലാ അംഗങ്ങളോടുമുള്ള നന്ദി ജില്ലാ കമ്മറ്റിയുടെ പേരിൽ അറിയിക്കുന്നു.